സിഖ് എന്‍ജിനീയര്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ‘പോയന്റ്സ് ഓഫ് ലൈറ്റ്’ പുരസ്കാരം.
വൈദ്യുതിയില്ലാതെ കൈ കൊണ്ട് തിരിച്ച് പ്രവര്‍ത്തിപ്പിക്കുന്ന അലക്കുയന്ത്രം കണ്ടുപിടിച്ചതിനാണ് നവ്ജ്യോത് സാവ്നിക്ക് അംഗീകാരം. ‘താങ്കളുടെ കണ്ടുപിടിത്തം ലോകത്ത് വൈദ്യുതി സൗകര്യമില്ലാത്ത ആയിരക്കണക്കിനാളുകള്‍ക്ക് പ്രയോജനപ്പെടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അഭിനന്ദന കത്തില്‍ പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനിടെ കല്ലില്‍ അലക്കുന്ന നിര്‍ധന സ്ത്രീകളെ കണ്ടതോടെയാണ് നവ്ജ്യോത് സാവ്നി ചെലവ് കുറഞ്ഞ അലക്കുയന്ത്രത്തെ കുറിച്ച് ആലോചിച്ചത്. കല്ലിലെ അലക്കിനേക്കാള്‍ 50 ശതമാനം വെള്ളവും 75 ശതമാനം സമയവും ലാഭിക്കാമെന്നതാണ് സാവ്നിയുടെ യന്ത്രത്തിന്റെ മെച്ചം. അയല്‍ക്കാരി ദിവ്യയുടെ പേരിട്ട യന്ത്രം അഭയാര്‍ഥി ക്യാമ്ബുകള്‍, അനാഥാലയങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങി 300ലേറെ സ്ഥലത്ത് ഇതിനകം വിതരണം ചെയ്തു. വിപുലപ്പെടുത്താനൊരുങ്ങുകയാണ്.