മലപ്പുറം: എം എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ടും കെ എം സി സി നേതാവുമായിരുന്ന അഡ്വ. വണ്ടൂര്‍ അബൂബക്കറിന്റെ പത്‌നിയും ജിദ്ദയിലെ ആദ്യ മലയാളി ഡോക്ടറുമായിരുന്ന ഡോ. അയിഷാബി അബൂബക്കര്‍(65)നിര്യാതയായി.
മംഗളുരുവില്‍ അര്‍ബുദ രോഗ ചികിത്സയിലായിരുന്നു.
രണ്ടുമാസം മുമ്പാണ് വണ്ടൂര്‍ അബൂബക്കര്‍ മരണപ്പെട്ടത്. മലപ്പുറം നഗരസഭയുടെ പ്രഥമ ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഡോ.എം അബൂബക്കറിന്റെ മകളാണ്.
ജിദ്ദയിലെ പ്രഥമ മലയാളി ഡോക്ടര്‍ എന്ന ഖ്യാതിയോടെ ബദറുദ്ദീന്‍ പോളിക്ലിനിക്കില്‍ (അനാകിഷ്) ഇരുപത് വര്‍ഷത്തിലധികം സേവനം അനുഷ്ഠിച്ച് പ്രവാസി മലയാളികളുടെയും ഇതര രാജ്യക്കാരുടെയും പ്രിയമാര്‍ജ്ജിച്ച ഡോ.അയിഷാബി പിന്നീട് ഖത്തറിലേക്ക് കുടുംബവുമൊത്ത് താമസം മാറി.
മക്കള്‍: മെഹ്‌റിന്‍, ഷെറിന്‍ (ആസ്‌ട്രേലിയ), ജൗഹര്‍ (ജര്‍മനി), മരുമക്കള്‍: സലീല്‍ (അമേരിക്ക) ശഫീന്‍ (ആസ്‌ട്രേലിയ), ഷായിസ് (ജര്‍മനി).
മാതാവ്: ജമീല, സഹോദരങ്ങള്‍:പരേതനായ ഡോ.സലീം(ഹോമിയോ മെഡിക്കല്‍ ഓഫീസര്‍,മലപ്പുറം),റഷീദ, അഷ്‌റഫ്, നസീം,ലൈല, ഷഫീഖ്, ഡോ.സക്കീര്‍.