സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടികയില്‍ 5.69 ലക്ഷം വോട്ടര്‍മാര്‍ കുറഞ്ഞു. ആധാര്‍ നമ്ബര്‍ ശേഖരിച്ച് ഇരട്ടിച്ച പേരുകള്‍ നീക്കം ചെയ്യല്‍ യജ്ഞം തുടങ്ങിയ ശേഷം ആദ്യമായി പ്രസിദ്ധീകരിച്ച ലോക്സഭാ, നിയമസഭാ അന്തിമ വോട്ടര്‍ പട്ടികയിലെ കണക്കാണിത്.
പട്ടിക വെബ്‌സൈറ്റിലും (www.ceo.kerala.gov.in) താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും ബൂത്ത് ലെവല്‍ ഓഫിസറുടെ പക്കലും ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍നിന്ന് കൈപ്പറ്റാം.
ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടര്‍പട്ടികയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ചത്.