X

വാലന്റൈന്‍സ് ദിനം പശുക്കളെ ആരാധിക്കുന്ന ദിനമായി ആചരിക്കണമെന്ന് യു.പി മൃഗസംരക്ഷണ മന്ത്രി

ലഖ്നോ: വാലന്റൈന്‍സ് ദിനം പശുക്കളെ ആരാധിക്കുന്ന ദിനമായി ആചരിക്കുകയും അവയുടെ അനുഗ്രഹം വാങ്ങുകയും വേണമെന്ന് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ മന്ത്രി ധരം പാല്‍ സിങ്.ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആഘോഷിക്കണമെന്ന അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ഉത്തരവ് വിവാദങ്ങളെ തുടര്‍ന്ന് പിന്‍വലിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ അഭ്യര്‍ഥന.

ഈ ദിനത്തില്‍ പശുക്കള്‍ക്ക് റൊട്ടിയും മറ്റും നല്‍കണമെന്നും അവയുടെ തലയിലും കഴുത്തിലും തൊട്ട് അനുഗ്രഹം വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാലന്റൈന്‍സ് ദിനത്തില്‍ പശുവിനോടുള്ള പ്രത്യേക സ്നേഹം പ്രകടിപ്പിക്കേണ്ടതും പരസ്പരം ബോധവാന്മാരാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യേണ്ടതും ആവശ്യമാണ്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk12: