ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വാക്‌സിന്‍ മിക്‌സിങ് സംബന്ധിച്ചുള്ള പഠനം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാന വാക്‌സിനുകള്‍ ആയ കോവാക്‌സിന്‍, കോവീഷീല്‍ഡ് തുടങ്ങിയ വാക്‌സിനുകള്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുമ്പോള്‍ പ്രതിരോധശേഷി വര്‍ദ്ധിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇതില്‍ കൃത്യമായി ഒരു പഠനം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ തീരുമാനിക്കുന്നത്.
തമിഴ്‌നാട്ടിലുള്ള വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ആണ് നിലവില്‍ മിക്‌സിങ് വാക്‌സിന്‍ പഠനവും പരീക്ഷണവും നിലവില്‍ നടക്കുന്നത്.അബദ്ധത്തില്‍ രണ്ട് വാക്‌സിനും ലഭിച്ച 18 യുപി സ്വദേശികളില്‍ നടത്തിയ പരീക്ഷണത്തിലാണ് വാക്‌സിന്‍ മിക്‌സിങ് മികച്ച ഫലം എന്ന് കണ്ടെത്തിയിരുന്നത്.