ന്യുഡല്‍ഹി: കോവാക്‌സിന്‍- കോവിഷീല്‍ഡ് വാക്‌സിന്‍ മിശ്രിതം മികച്ച ഫലമാണ് നല്‍ക്കുന്നതെന്ന് ഐ സി എം ആര്‍. അബദ്ധത്തില്‍ രണ്ടു വാക്‌സിനും ലഭിച്ച 18 യു പി സ്വദേശികളില്‍ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തല്‍. രണ്ടു വാക്‌സിന്റെയും സംമിശ്രം സുരക്ഷിതം മാത്രമല്ല പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നതായ് പഠനത്തില്‍ കണ്ടെത്തി.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക നിര്‍ദേശം നല്‍ക്കുന്നത് വരെ സ്വയമേ രണ്ടു വാക്‌സിന്‍ ഡോസും സ്വീകരിക്കരുതെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ മാസമാണ് ഡി സി ജി ഐ പാനല്‍ വാക്‌സിനുകളുടെ മിശ്രിത പരീക്ഷണത്തിന് ശുപാര്‍ശ ചെയ്തത്.