X
    Categories: indiaNews

കോവക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം അടുത്ത മാസത്തോടെ

ന്യൂഡല്‍ഹി:കോവക്‌സിന്‍ അടുത്ത മാസത്തോടെ ലോകാരോഗ്യയുടെ സംഘടനയുടെ അനുമതി ലഭിച്ചേക്കാം എന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അനുമതി കോവക്‌സിന്‍ ലഭിച്ചിട്ടില്ലായിരുന്നു. അനുമതി ഇല്ലാത്തതിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും മറ്റും കോവക്‌സിന്‍ പരിഗണിച്ചിരുന്നില്ല. എന്നാല്‍ അനുമതി ലഭിക്കുന്നതോടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ആകും.

മെയ് മാസത്തോടെ ആണ് അനുമതിക്കായി വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ലോകാരോഗ്യ സംഘടനയെ സമീപിച്ചത്. കോവിഡ് പ്രതിരോധത്തില്‍ 78% ഫലപ്രാപ്തി കോവക്‌സിന്‍ ഉണ്ട് എന്നത് നേരത്തെ തെളിയിച്ചതാണ്.ഭാരത് ബയോടെക് ആണ് ഇന്ത്യയില്‍ കോവക്‌സിന്‍ നിര്‍മ്മിക്കുന്നത്.

Test User: