X
    Categories: indiaNews

നിര്‍ദിഷ്ട സമയത്തിനുള്ളില്‍ വാക്‌സിന്‍ രണ്ടാം ഡോസ് കിട്ടാത്തത് 3.86 കോടി പേര്‍ക്കെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് 3.86 കോടി പേര്‍ക്ക് നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആക്ടിവിസ്റ്റായ രാമന്‍ ശര്‍മക്ക് വിവരാവകാശം വഴി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

കോവിന്‍ പോര്‍ട്ടലില്‍ നിന്ന ലഭിക്കുന്ന വിവരമനുസരിച്ച് വ്യാഴം ഉച്ചവരെ 44,22,85,854 പേര്‍ക്ക്് 1ാം ഡോസ് കുത്തിവെപ്പ് നല്‍കിയത്. 1259,07,443 പേര്‍ക്ക് രണ്ടാം ഡോസ് കുത്തിവെപ്പും നല്‍കി. കോവിഷീല്‍ഡ് വാക്‌സിന്‍ ഒന്നാം ഡോസ് എടുത്തിനു ശേഷം 84 മുതല്‍ 112 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം ഡോസ് എടുക്കണമെന്ന് കേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ സെല്‍ വ്യക്തമാക്കി.

കോവാക്‌സിന്‍ ആണെങ്കില്‍ 28 മുതല്‍ 42 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കണം.

എന്നാല്‍ ഓഗസ്റ്റ് 17 വരെ കോവിഷീല്‍ഡ് ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ശേഷം 3,40,72,993 പേര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ആ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. 46,78,406 പേര്‍ കോവാക്‌സിന്‍ ആദ്യ ഡോസ് എടുത്തശേഷം സമയപരിധിക്കു ള്ളില്‍ രണ്ടാം ഡോസ്‌കുത്തിഎടുക്കാന്‍ കഴിഞ്ഞില്ല. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം നിശ്ചിത സമയപരിധിക്കു ഉള്ളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കണമെന്നാണ് ശുപാര്‍ശ.

എന്നാല്‍, രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ ഒന്നാം ഡോസ് വീണ്ടും എടുക്കണമെന്ന നിര്‍ദ്ദേശം ഇല്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.വാകസിനേഷന്റെ മുഴുവന്‍ ഗുണവും ലഭിക്കണമെങ്കില്‍ വാക്‌സിന്റെ രണ്ടു ഡോസ് എടുക്കണമെന്നും രണ്ട് ഡോസും ഒരേ വാക്‌സിന്‍ തന്നെ സ്വീകരിക്കണമെന്നും അവര്‍ കുട്ടിച്ചേര്‍ത്തു.

Test User: