മിസൈല്‍ പരീക്ഷണം തുടര്‍ന്ന് ഉത്തര കൊറിയ. ജപ്പാന്‍ വരെ എത്താന്‍ ശേഷിയുള്ള 2 ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തര കൊറിയ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്.രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ടോങ്ചാന്‍ഗ്രി പ്രദേശത്തുനിന്ന് 500 കിലോമീറ്റര്‍ സഞ്ചരിച്ച് ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഇടയില്‍ ഇവ കടലില്‍ പതിച്ചതായാണു വിവരം.
ഉത്തരകൊറിയയ്ക്കും ചൈനയ്ക്കുമെതിരെ വെള്ളിയാഴ്ച ജപ്പാന്‍ പുതിയ ദേശീയ സുരക്ഷാ തന്ത്രം ആവിഷ്‌കരിച്ചതിനു മറുപടിയായാണ് മിസൈല്‍ പരീക്ഷണമെന്ന് അഭ്യൂഹമുണ്ട്.
യുഎസില്‍ വരെ എത്താന്‍ ശേഷിയുള്ള മിസൈലുകള്‍ വികസിപ്പിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ട് ദിവസങ്ങള്‍ക്കു ശേഷമാണു പുതിയ മിസൈലിന്റെ പരീക്ഷണം. അതേസമയം മിസൈല്‍ പരീക്ഷണത്തെ ദക്ഷിണകൊറിയയുടെ അടിയന്തര സൈനിക യോഗം അപലപിച്ചു.