ബോള്‍ട്ടിന് കൂട്ടായി തണ്ടര്‍ ബോള്‍ട്ട്‌ലണ്ടന്‍:ട്രാക്ക് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് ലോക പിതൃദിനത്തില്‍ ഇരട്ടകുട്ടികള്‍. ഇന്‍സ്റ്റഗ്രമിലുടെ ബോള്‍ട്ട് തന്നെയാണ് വീണ്ടും പിതാവായ കാര്യം അറിയിച്ചത്. രണ്ടും ആണ്‍കുട്ടികളാണ്. രണ്ട് പേര്‍ക്കും പേരും നല്‍കി-തണ്ടര്‍ ബോള്‍ട്ടും സെന്റ് ലിയോ ബോള്‍ട്ടും. പാര്‍ട്ട്ണര്‍ കാസി ബെനറ്റിനൊപ്പമുള്ള ചിത്രത്തില്‍ ആദ്യത്തെ കുട്ടിയുമുണ്ട്. എന്നാല്‍ എന്നായിരുന്നു കുട്ടികളുടെ ജനനം എന്ന് ബോള്‍ട്ടും ബെനറ്റും വ്യക്തമാക്കിയിട്ടില്ല.
പിതൃദിനത്തിലാണ് അദ്ദേഹം ഇന്‍സ്റ്റയില്‍ പോസ്റ്റ് നടത്തിയത്. മത്ത മകളായ ഒളിംപിയ ലൈറ്റനിംഗ് ജനിച്ചത് 2020 മെയിലായിരുന്നു. പക്ഷേ രണ്ട് മാസം കഴിഞ്ഞ് മാത്രമായിരുന്നു ആദ്യ കുഞ്ഞിന്റെ വരവ് ബോള്‍ട്ട് ലോകത്തോട് പറഞ്ഞത്. തുടര്‍ച്ചയായി മൂന്ന് ഒളിംപിക്‌സുകളില്‍ 100 മീറ്റര്‍ സ്വര്‍ണം സ്വന്തമാക്കിയ ബോള്‍ട്ട് 2017 ലാണ് രാജ്യാന്തര മല്‍സര രംഗം വിട്ടത്.