കേപ്ടൗണ്‍: വനിത ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് തിങ്കളാഴ്ച അവസാന ഗ്രൂപ് മത്സരം. സെമിഫൈനലിലെത്താന്‍ ഇന്ത്യക്ക് ഇന്ന് അയര്‍ലന്‍ഡിനെതിരെ വിജയം നേടേണ്ടതുണ്ട്.മൂന്നു മത്സരങ്ങളില്‍ ആറു പോയന്റുമായി ഇംഗ്ലണ്ടാണ് ഗ്രൂപ് രണ്ടില്‍ ഒന്നാമത്. മൂന്നു കളിയില്‍ നാലു പോയന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തും.
നാലു മത്സരം പൂര്‍ത്തിയാക്കിയ വെസ്റ്റിന്‍ഡീസ് മൂന്നാമതെത്തി പുറത്തായി. രണ്ടു പോയന്റുള്ള പാകിസ്താന് ഇംഗ്ലണ്ടിനെതിരായ കളി അവശേഷിക്കുന്നുണ്ട്. ഒടുവില്‍, ഇന്ത്യക്കും പാകിസ്താനും ഒരേ പോയന്റായാല്‍ റണ്‍റേറ്റ് നോക്കിയാവും സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുക. ഇന്ന് ജയിക്കുന്നപക്ഷം ഇന്ത്യക്ക് ഇത് പരിഗണിക്കാതെതന്നെ ആറു പോയന്റുമായി കടക്കാം.