X

ജഡ്ജിനിയമനത്തില്‍ കേന്ദ്രത്തിന് മുന്നറിയിപ്പുമായി സുപ്രീം കോടതി

ജഡ്ജിനിയമനത്തില്‍ കേന്ദ്രത്തിന് മുന്നറിയിപ്പുമായി സുപ്രീം കോടതി. ജൂഡീഷ്യറിക്കും സര്‍ക്കാരിനുമിടയിലെ ഏറ്റമുട്ടല്‍ രൂക്ഷമാകുന്നതിനിടെ കോടതിക്കെതിരായ ഉപരാഷ്ട്രപതിയുടെ വിമര്‍ശനം ലോക്സഭാ സ്പീക്കറും ആവര്‍ത്തിച്ചു.ആവര്‍ത്തിച്ച്‌ നല്‍കുന്ന ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കേന്ദ്രം ബാധ്യസ്ഥരാണെന്ന് കൊളീജീയം സര്‍ക്കാരിന് കത്ത് നല്കി.

1993 ലെ ജഡ്ജസ് കേസിലെ ഒമ്ബതംഗ ഭരണഘടന ബെഞ്ചിന്റെ വിധിയാണ് കൊളീജീയം ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ശുപാര്‍ശക്കൊപ്പം കേന്ദ്ര നിയമ മന്ത്രാലയത്തിന് നല്‍കിയ കത്തിലാണ് ഈക്കാര്യം പറയുന്നത്. നവംബറില്‍ കേരള ഹൈക്കോടതിയിലേക്ക് അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ.എ സഞ്ജിത എന്നിവരെ ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രം മടക്കിയിരുന്നു. അലഹബബാദ്, കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കുള്ള പേരുകളും കേന്ദ്രം നേരത്തെ മടക്കി. ഇതിലുള്ള അതൃപ്തി കൂടിയാണ് കൊളീജിയം വ്യക്തമാക്കുന്നത്. 44 ഹൈക്കോടതി ജഡ്ജിമാരുടെ ശുപാര്‍ശയില്‍ ഉടന്‍ തീരുമാനമെന്ന് എജി സുപ്രീം കോടതിയെ അറിയിച്ചെങ്കിലും ഇതില്‍ ഉത്തരവ് ഇതുവരെ പുറത്ത് വന്നിട്ടില്ല.

ഇതിനിടെ നിയമനിര്‍മ്മാണസഭകളുടെ അധികാരത്തെ കോടതികള്‍ മാനിക്കണമെന്നും ജൂഡീഷ്യല്‍ ആക്ടിവിസം ഉപേക്ഷിക്കണമെന്നും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. അധികാരമേറ്റ ശേഷം ജുഡീഷ്യറിക്കെതിരെ ഉപരാഷ്ട്രപതി തുടര്‍ച്ചയായി പരസ്യ നിലപാട് സ്വീകരിക്കുകയാണ്. പിന്നാലെ സ്പീക്കറുടെ ഈ വിമര്‍ശനം സര്‍ക്കാരിന്‍റെ പൊതു രാഷ്ട്രീയ നിലപാടിന്‍റെ കൂടി സൂചനയാകുകയാണ്.

webdesk12: