സുപ്രിംകോടതിയെ ഇന്ത്യാവിരുദ്ധ ശക്തികള്‍ ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് ആര്‍.എസ്.എസ് മുഖപത്രം. ബിബിസി ഡോക്യുമെന്‍ററിയില്‍ കേന്ദ്രസര്‍ക്കാറിന് നോട്ടീസ് അയച്ച സുപ്രിംകോടതി നടപടിക്കെതിരെയാണ് വിമര്‍ശനം. ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യയിലാണ് വിമര്‍ശനം.
ബിബിസിയിലെ ഇന്‍കം ടാക്സ് പരിശോധനക്ക് ഒരു ദിവസം മുമ്ബാണ് പാഞ്ചജന്യ എഡിറ്റര്‍ ഹിതേഷ് ശങ്കറിന്റെ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്. ഇന്ത്യക്കാര്‍ അടയ്ക്കുന്ന നികുതിയിലാണ് സുപ്രിംകോടതി പ്രവര്‍ത്തിക്കുന്നത്. രാജ്യതാത്പര്യം സംരക്ഷിക്കുക എന്നതാണ് സുപ്രിംകോടതിയുടെ ചുമതല. ഇന്ത്യയ്‌ക്കായുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്നും എഡിറ്റോറിയലില്‍ പറയുന്നു.