X

കാട്ടില്‍ നിന്ന് കണ്ടെടുത്തത് ശ്രദ്ധയുടെ അസ്ഥികള്‍ തന്നെ ;നിര്‍ണായക വഴിത്തിരിവ്

ശ്രദ്ധ വാല്‍ക്കര്‍ കൊലപാതക കേസില്‍ നിര്‍ണായ തെളിവുകള്‍ ലഭിച്ചതായി പോലീസ്. മെഹര്‍ലായില്‍ നിന്നും ഗുരുഗ്രാമില്‍ നിന്നും കണ്ടെടുത്ത അസ്ഥികള്‍ ശ്രദ്ധയുടേതാണെന്ന് പോലീസ് പറഞ്ഞു. ഡിഎന്‍എ പരിശോധനയിലാണ് സ്ഥിരീകരണം. ഇന്ന് ഉച്ചയോടെയാണ് ഡി എന്‍ എ പരിശോധന ഫലം പോലീസിന് ലഭിച്ചത്. മെയ് മാസത്തില്‍ പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 35 കഷണങ്ങളാക്കി ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു അഫ്താബ് എന്ന കാമുകന്‍.

അഫ്താബ് അറസ്റ്റിലായതിനു പിന്നാലെ പൊലീസ് ശ്രദ്ധയുടെ പിതാവിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ശ്രദ്ധയുടെ പിതാവിന്റെ ഡിഎന്‍എയുമായി ഏതാനും അസ്ഥികളുടെ സാമ്പിളുകള്‍ പൊരുത്തപ്പെട്ടു.
മെഹ്‌റൗളിയിലെയും ഗുരുഗ്രാമിലെയും കാടുകളില്‍ നിന്നുമാണ് പൊലീസ് അസ്ഥികള്‍ കണ്ടെടുത്തത്. മെഹ്‌റൗളിയിലെ വനമേഖലയില്‍ നിന്ന് 13 അസ്ഥികള്‍ കണ്ടെടുത്തിരുന്നു.

 

Test User: