തൃശൂര്‍: സമസ്ത യുടെ വിദ്യാര്‍ത്ഥി യുവജന വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന സര്‍ഗലയം ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങളുടെ സംസ്ഥാന തല മത്സരം 2022 ഡിസംബര്‍ 30,31, ജനുവരി 1 തിയ്യതികളിലായി ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളേജില്‍ സജ്ജീകരിച്ച സമര്‍ഖന്ദ് നഗരിയില്‍ നടക്കും. കേരളത്തിലെ 13 ജില്ലകള്‍ക്ക് പുറമെ തമിഴ്നാട് നീലഗിരിഎന്നിവിടങ്ങളില്‍നിന്നുള്ള ജില്ലാ സര്‍ഗലയത്തിലെ പ്രതിഭകള്‍ അറുപത്തി അഞ്ച്ഇനങ്ങളിലായി മത്സരിക്കും . ജനറല്‍ വിഭാഗത്തില്‍ സബ് ജൂനിയര്‍, ജൂനിയല്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, ത്വലബ വിഭാഗത്തില്‍ ജൂനിയര്‍ ,സീനിയര്‍, നിസ് വ എന്നി ഏഴ് വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറിലധികം മത്സരാര്‍ത്ഥികള്‍ പതിനാലാമത് സര്‍ഗലത്തില്‍ മാറ്റുരക്കും.
സര്‍ഗലയത്തിന്റെ ഭാഗമായി ഇന്ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് മുതല്‍ ദേശമംഗലം വരെ കൊടിമര ജാഥ സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു.
നാളെ നടക്കുന്ന ആത്മീയ മജ്ലിസ് കോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജോയിന്‍ സെക്രട്ടറി അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
ഗിനസ് റെകോര്‍ഡിലേക്ക് പരിഗണിച്ച ലോകത്തെ ഏറ്റവും നീളം കൂടിയ (1014 മീറ്റര്‍) കയ്യഴുത്ത് ഖുര്‍ആന്റെ പ്രദര്‍ശനം മുപത് രാവിലെ 9 മുതല്‍ ജനുവരി ഒന്ന് രാത്രി 9 വരെ നടക്കും. സംസ്ഥാന സര്‍ഗ്ഗലയത്തിന്റെ ഉദ്ഘാടനം മുപത്തിന് വൈകിട്ട് 4 മണിക് ഹൈദരാബാദ് ഗ്രാന്‍ഡ് മുഫ്തി സയ്യിദ് ളിയാഉദ്ദീന്‍ അല്‍ നഖ്ഷബന്ദി നിര്‍വഹിക്കും. സംസ്ഥാന എസ് കെ എസ് എസ് എഫ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടി എന്‍ പ്രതാപന്‍ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന ഇശല്‍ ശിശിരം എസ് കെ എസ്എസ്എഫ് സംസ്ഥാന വൈസ്പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹാഷീര്‍ അലിശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ‘
കേരളത്തില്‍കലാ സാഹിത്യ സംസ്‌കാരിക, മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒരു വ്യക്തിക്ക് ഈ വര്‍ഷം മുതല്‍ സര്‍ഗലയ സംസ്ഥന സമിതി നല്‍കുന്ന സര്‍ഗലയ സാഹിത്യ പുരസ്‌കാരം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ സമര്‍പ്പിക്കും .വിവിധ സെഷനുകളില്‍ സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുന ശൈഖുല്‍ ജാമിഅ കെ ആലികുട്ടി മുസ് ലിയാര്‍, കേന്ദ്ര മുശാവറ അംഗം അബ്ദുള്‍ ഖാദര്‍ മുസ് ലിയാര്‍ പൈ കണ്ണിയൂര്‍ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ , എം പി അബ്ദുസമദ് സമദാനി എംപി, നജീബ് കാന്തപുരം എംഎല്‍എ ,
സമസ്ത മാനേജര്‍ കെ.മൊയിന്‍കുട്ടി മാസ്റ്റര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, പി സുരേന്ദ്രന്‍, ബാലചന്ദ്രന്‍ വടക്കേടത്ത് സത്താര്‍ പന്തലൂര്‍,
റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണംന്തളി, ഹബീബ് ഫൈസി കൊട്ടോപാടം, ടി.എസ് മമ്മി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ സംബന്ധിക്കുന്നതാണ്.