പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു.ഓണ്‍ലൈന്‍ വഴിയായിരുന്നു ഉദ്ഘാടനം. ദേശീയ അധ്യക്ഷന്‍ ശശി തരൂര്‍ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാനം കടത്തിലാണ്. കോവിഡ് കാലത്തെ കിറ്റിൻ്റെ വില നൽകേണ്ടത് നമ്മുടെ പേരക്കുട്ടികളാണ്. നിരവധി പ്രയാസങ്ങളാണ് ജനം അനുഭവിക്കുന്നത്.സർക്കാരിനെതിരെ പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ ആഞ്ഞടിച്ച് ശശി തരൂർ എം.പി.
പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് നല്ലതാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഉയര്‍ന്നുവരുന്ന വെല്ലുവിളികളോട് ഇടപെടാന്‍ പ്രൊഫഷണലുകള്‍ പ്രാപ്തരാണ്. അതിനുള്ള നേതൃപരമായ പങ്ക് വഹിക്കുന്നവരെ കെപിസിസി അഭിനന്ദിക്കുന്നു. നിങ്ങള്‍ക്കൊപ്പം കെപിസിസി ഉണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു.വിവിധ വിഷയങ്ങളില്‍ ഇടപെട്ട് ജനത്തെ ബോധവല്‍കരിക്കാന്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കോവിഡ് സമയത്തുള്‍പ്പെടെ ഇത് വ്യക്തമായതാണ്.പ്രൊഫഷണലുകളുടെ കൂട്ടായ്മ പ്രതീക്ഷ നല്‍കുന്നതാണെന്ന് കെ സുധാകരന്‍ പറഞ്ഞു.
ഹൈബി ഈഡന്‍ എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു .വൈകിട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പങ്കെടുക്കും