X

മോദി സര്‍ക്കാരിന്റെ ക്രൂരത: കേരളത്തില്‍ സ്‌കോളര്‍ഷിപ്പ് നിഷേധിക്കപ്പെടുന്നത് 8 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക്

ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് കേന്ദ്രം നിര്‍ത്തലാക്കിയതോടെ കേരളത്തിലെ എട്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ വെട്ടിലായി. സ്‌കോളര്‍ഷിപ്പ് ഒമ്പത്,പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതോടെ കൂടുതലും മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പഠനാവസരങ്ങള്‍ നഷ്ടപ്പെടുന്നത്.

മുസ് ലിം, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്സി സമുദായങ്ങളിലെ വിദ്യാര്‍ത്ഥികളും സ്‌കോളര്‍ഷിപ്പിന്റെ 30 ശതമാനം ഓരോ സമുദായത്തിലെയും പെണ്‍കുട്ടികള്‍ക്കായി നീക്കിവച്ചിരിക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമം, 2009, എല്ലാ കുട്ടികള്‍ക്കും ഒന്നാംക്ലാസ് മുതല്‍ എട്ടാംക്ലാസ് വരെയുള്ള സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമികവിദ്യാഭ്യാസം നല്‍കേണ്ടത് സര്‍ക്കാരുകള്‍ക്ക് നിര്‍ബന്ധമാക്കുന്നു എന്ന കാരണത്താല്‍ സ്‌കോളര്‍ഷിപ്പ് പരിമിതപ്പെടുത്തിയത്. 50 ശതമാനത്തിനു മുകളില്‍ മാര്‍ക്കു കിട്ടിയവരായിരുന്നു സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹര്‍. കുടുംബ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയും. അതോടൊപ്പം ഉന്നത കോഴ്‌സിനു പഠിയ്ക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫെല്ലോഷിപ്പും കേന്ദ്രം നിര്‍ത്തലാക്കിയിട്ടുണ്ട്.

 

 

 

 

Test User: