X
    Categories: Newsworld

ഒമാനില്‍ പൊതുഅവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ഒമാനില്‍ ഔദ്യോഗിക അവധിദിനങ്ങള്‍ പ്രഖ്യാപിച്ച്‌ സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിക് അല്‍ സഈദിന്റെ രാജകീയ ഉത്തരവ്.

മുഹര്‍റം ഒന്ന്, റബീഉല്‍ അവ്വല്‍ 12, ഇസ്റാഅ് മിഅ്റാജ് (റജബ് 27), ഒമാന്‍ ദേശീയ ദിനം (നവംബര്‍ 18-19), ചെറിയ പെരുന്നാള്‍ (റമദാന്‍ 29 -ശവ്വാല്‍ 3), സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിക് അധികാരമേറ്റ ദിനം -ജനുവരി 11, ബലിപ്പെരുന്നാള്‍ (ദുല്‍ഹിജ്ജ 9-12) എന്നിവയാണ് പൊതുഅവധി ദിനങ്ങള്‍.

പൊതു അവധിദിനങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളിലാണ് വരുന്നതെങ്കില്‍ പകരം ഒരുദിവസം അവധി നല്‍കും. രണ്ട് പെരുന്നാള്‍ദിനങ്ങള്‍ വെള്ളിയാഴ്ചയായി വന്നാലും മറ്റൊരു ദിവസം അവധിയായി പരിഗണിക്കും.

Test User: