X

മദ്യക്കുപ്പികളുമായി വന്ന ലോറി താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് മറിഞ്ഞു

താമരശ്ശേരി ചുരത്തില്‍ മദ്യം കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യം കയറ്റിവന്ന ലോറിയാണ് ഒന്നാം വളവില്‍ നിന്ന് കൊക്കയിലേക്ക് മറിഞ്ഞത്.

ബംഗളൂരുവില്‍നിന്ന് മാഹിയിലേക്കു പോകുകയായിരുന്നു ലോറിയിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.മദ്യക്കുപ്പികളാണ് ലോറിയില്‍ ഉള്ളത്. ഡ്രൈവറെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ സ്‌ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. ആളുകളെ ലോറിക്ക് അടുത്തേക്ക് കടത്തിവിടുന്നില്ല.

Test User: