കോഴിക്കോട്: അവകാശ സംരക്ഷണത്തിനായി ജനാധിപത്യ മാർഗത്തിൽ പോരാടുന്ന പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു.മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പഞ്ചായത്ത് തലത്തിൽ നടത്തുന്ന രാഷ്ട്രീയ പഠന വേദിയായ സീതി സാഹിബ് അക്കാദമിയ പാഠശാല ഫാക്കൽറ്റികൾക്കുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസത്തെ നേരിടാൻ ചിലർ അഹിംസാ മാർഗ്ഗങ്ങൾ സ്വീകരിച്ചപ്പോഴും ജനാധിപത്യ ശൈലിയാണ് ലീഗ് സ്വീകരിച്ചത്. അതുകൊണ്ടാണ് അത്തരം കക്ഷികൾ അസ്തമിച്ചതും ലീഗ് ഇപ്പോഴും നിലനിൽക്കുന്നത്.
വിവിധ സെഷനുകളിലായി എംസി വടകര, ടിപിഎം ബഷീർ, ഉസ്മാൻ താമരത്ത്, ഡോ: അഷ്റഫ് വാളൂർ എന്നിവർ സംസാരിച്ചു.മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടിപിഎം ജിഷാൻ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ മാഹീൻ, മിസ്ഹബ് കീഴരിയൂർ, അഡ്വ. വി. പി നാസർ, കെ. എം. എ റഷീദ്, എൻ. കെ അഫ്സൽ റഹ്‌മാൻ പ്രസംഗിച്ചു