X

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശി പിടിയില്‍

തൃശൂര്‍ : കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്നും മോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. രാമനാഥപുരം മുടുക്കുളത്തൂര്‍ കീലപ്പച്ചേരി സ്വദേശി മുത്തുകൃഷ്ണനെയാണ് (39) ഈസ്റ്റ് സി.ഐ പി.ലാല്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

കെ.എസ്.ആര്‍.ടി.സി ലോഫ്‌ളോര്‍ ബസില്‍ കോട്ടയത്ത് നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന ബസ് തൃശൂരിലെത്തിയപ്പോള്‍ യാത്രക്കാര്‍ക്ക് ടോയ്‌ലറ്റില്‍ പോകാനായി നിറുത്തിയിട്ടിരുന്നു.
മൊബൈല്‍ ഫോണും, പഴ്‌സും ബാഗിനുള്ളിവാക്കി യാത്രക്കാരി ടോയ്‌ലറ്റില്‍ പോകാനായി ഇറങ്ങിയിരുന്നു. ഇത് നിരീക്ഷിച്ച പ്രതി, തക്കം നോക്കി, ബാഗ് മോഷ്ടിച്ച്‌ കടന്നുകളയുകയായിരുന്നു.

ബാഗിനുള്ളിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണ്‍, 1000 രൂപ, എ.ടി.എം കാര്‍ഡ് തുടങ്ങിയവ നഷ്ടപ്പെട്ടു. യാത്രക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ നിരീക്ഷണം നടത്തിയതില്‍ തമിഴ്‌നാട്ടിലാണെന്ന് മനസിലാക്കുകയും പൊലീസെത്തി, ഉപയോഗിക്കുന്നയാളെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നാണ് മുത്തുകൃഷ്ണന്‍ പിടിയിലായത്. സബ് ഇന്‍സ്‌പെക്ടര്‍ എസ്.ഗീമോള്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എന്‍.ഭരതനുണ്ണി, പി.സി സന്ദീപ്, കെ.ടി ഷമീം, പി.ഹരീഷ്, സൈബര്‍സെല്‍ ഉദ്യോഗസ്ഥരായ കെ.എസ് ശരത്, കെ.ജി മിഥുന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Test User: