X

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ കേസ്; ഹരജിയിലെ ജാമ്യ ഉത്തരവ് ഹൈക്കോടതി തിരിച്ചു വിളിച്ചു

എറണാകുളം: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ അഡ്വ സൈബി ജോസ് കിടങ്ങൂര്‍ ഹാജരായ ഹര്‍ജിയിലെ മുന്‍കൂര്‍ ജാമ്യ ഉത്തരവ് ഹൈക്കോടതി തിരിച്ചു വിളിച്ചു.ഉത്തരവ് തിരിച്ച്‌ വിളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ നല്‍കിയ ഹര്‍ജി അനുവദിച്ചു കൊണ്ടാണ് നടപടി. സൈബി 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്ന കേസിലാണ് നടപടി.ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ കോടതി ഗുരുതര കണ്ടെത്തലുകള്‍ നടത്തിയിരുന്നു. മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി ജോസ് കിടങ്ങൂര്‍ വന്‍ തോതില്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന്ഹൈക്കോടതി വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

72 ലക്ഷം രൂപ കൈപ്പറ്റിയെന്ന് അഭിഭാഷകര്‍ മൊഴി നല്‍കി. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം വാങ്ങിയത് 50 ലക്ഷം രൂപയാണ്. നാല് അഭിഭാഷകരാണ് വിജിലന്‍സ് വിഭാഗത്തിന് മൊഴി നല്‍കിയത്.എറണാകുളം സൗത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത പീഡന കേസില്‍ നിര്‍മാതാവിന് 25 ലക്ഷം ചെലവായിട്ടുണ്ട്. 15 ലക്ഷം രൂപയാണ് സൈബി ഫീസായി വാങ്ങിയത്. 5 ലക്ഷം കുറക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ജഡ്ജിന് കുറച്ചു കൂടുതല്‍ പൈസ കൊടുക്കേണ്ടതുണ്ട് എന്ന് സൈബി പറഞ്ഞു എന്ന് മൊഴി.

സൈബി സംശയാസ്പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണെന്നും ഇയാള്‍ ആഡംബര ജീവിതമാണ് നയിച്ചതെന്നും ഹൈക്കോടതി വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്. സ്വന്തമായി മൂന്ന് ലക്ഷ്വറി കാറുകള്‍ ഉണ്ടെന്നും സൈബിയുടെ കക്ഷികള്‍ പ്രമുഖ സിനിമ താരങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

webdesk12: