X

കോവിഡ് കൊള്ളയിൽ സർക്കാറിന് തിരിച്ചടി ;ലോകയുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി:കോവിഡ്ക്കാലത്ത് പി പി ഇ കിറ്റ് വാങ്ങിയതിൽ അഴിമതി ഉണ്ടെന്ന ആരോപണത്തിൽ ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ ഭാഗമായി ലോകായുക്ത നൽകിയ നോട്ടീസിനെതിരെ നൽകിയ ഹർജി തള്ളി കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു നടപടി.

മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ അടക്കം 11 പേർക്കാണ് നോട്ടീസ് അയച്ചത്. പി പി ഇ കിറ്റ് വിപണി വിലയേക്കാൾ വലിയ തുക നൽകിയാണ് വാങ്ങിയത് എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും നൽകിയിരുന്നു. എന്നാൽ പി പി ഇ കിറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിലും ആവശ്യകതയ്ക്കും അനുസരിച്ച് പറഞ്ഞതുക നൽകി അവ വാങ്ങുകയായിരുന്നെന്നാണ് ഭരണപക്ഷത്തിന്റെ വാദം.

Test User: