Categories: indiaNews

ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി

ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 93 നിയമസഭാ മണ്ഡലങ്ങളിലാണ് രാവിലെ എട്ട് മുതല്‍ വോട്ടെടുപ്പ് തുടങ്ങിയിരിക്കുന്നത്.അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗര്‍ തുടങ്ങിയ 14 ജില്ലകളിലെ 2.54 കോടി വോട്ടര്‍മാരാണ് ഇന്ന് വിധി എഴുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് റാണിപിലെ നിഷാന്‍ ഹൈസ്‌കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

ബിജെപിക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എഎപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍. ഗ്രാമമേഖലകളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയ പിന്തുണ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

Test User:
whatsapp
line