X

അഹല്യ ഹോസ്പിറ്റലില്‍ അടിയന്തിര സേവനത്തിന് അബുദാബി പൊലിസ് അനുമതി

അബുദാബി: അഹല്യ ഹോസ്പിറ്റല്‍ മുസഫയില്‍ അബുദാബി പൊലീസ് അടിന്തിര വിഭാഗം അനുവദിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഉല്‍ഘാടന പരിപാടിയില്‍ അബുദാബി പൊലീസ് ലഫ്റ്റനനന്റ് കേണല്‍ സുല്‍ത്താന്‍ അല്‍ഹാദിര്‍, അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഹിമൈദ് അല്‍മര്‍സൂക്കി, സിവില്‍ ഡിഫന്‍സ് ലഫ്റ്റനനന്റ് കേണല്‍ സുല്‍ത്താന്‍ അല്‍ശംസി, ഫൈസല്‍ അല്‍ ആംരി, റെഡ് ക്രസന്റ് ഹെഡ് ഓഫ് വോളന്റിയേഴ്‌സ് ഇസ്‌വ അല്‍ഖുത്താരി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇന്റര്‍നാഷണല്‍ റോഡ് ഉള്‍പ്പെടെയുള്ളവയിലേക്ക് പ്രവേശിക്കുന്ന ഹൈവെയിലെ അഹല്യ ഹോസ്പിറ്റലില്‍ ഇത്തരം സേവനം അത്യധികം ഉപകാരപ്രദമാണെന്ന് അബുദാബി പൊലീസ് ലഫ്റ്റനനന്റ് കേണല്‍ സുല്‍ത്താന്‍ അല്‍ഹാദിര്‍ വ്യക്തമാക്കി. വ്യവസായ നഗരിയിലെ തൊഴിലാളികള്‍ക്കും ഹെവെയിലെ അപകടങ്ങള്‍ ഉണ്ടാകുമ്പോഴും അടിയന്തിര സേവനം ലഭ്യമാക്കാന്‍ തൊട്ടടുത്ത ഈ സേവനം അത്യധികം ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു.

അബുദാബി-താരിഫ് ഹൈവെയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന അഹല്യ ആശുപത്രിയിലെ അടിയന്തിര സേവനം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണെന്ന് അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഹിമൈദ് അല്‍മുര്‍സോക്കി പറഞ്ഞു. അതിനൂതന സൗകര്യങ്ങളോടെ ആരംഭിച്ച എമര്‍ജന്‍സി വിഭാഗത്തില്‍ 10 ബെഡുകളും 2 കണ്‍സള്‍ട്ടന്റുമാരും 3 സ്‌പെഷ്യലിസ്റ്റും 12 ജനറല്‍ പ്രാക്ടീഷണര്‍മാരുമുണ്ട്. ചികിത്സയുടെ തുടക്കം രോഗിയുടെ തുടര്‍ന്നുള്ള പരിചരണത്തെയും ക്ലിനിക്കല്‍ ഫലത്തെയും പ്രതിഫലിപ്പിക്കുന്നതിനാല്‍ ഉയര്‍ന്ന നിലവാരം ഇവിടെ ഉറപ്പാക്കുമെന്ന് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ഖവാജ അഹ്സന്‍ മന്‍സൂര്‍ വ്യക്തമാക്കി. ഉയര്‍ന്ന നിലവാരമുള്ള വൈദ്യസഹായം ഉറപ്പാക്കുന്നതിന് അഹല്യയില്‍ അത്യാധുനിക ശസ്ത്രക്രിയ ഉപകരണങ്ങളും പരിശോധനാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

മെഡിസിന്‍, സര്‍ജറി, ന്യൂറോളജി, ന്യൂറോ സര്‍ജറി, കാര്‍ഡിയോളജി, കാര്‍ഡിയാക് സര്‍ജന്മാര്‍, പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി, മെഡിക്കല്‍, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, യൂറോളജി, ഗൈനക്കോളജി, ജനറല്‍ പീഡിയാട്രിക്‌സ്, നിയോനറ്റോളജി, നെഫ്രോളജി എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഉപവിഭാഗങ്ങളുമായി മുസ്സഫയിലെ അഹല്യ ആശുപത്രിയിലെ ഇആര്‍ ടീം മികച്ച രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. പെര്‍ക്യുട്ടേനിയസ് കൊറോണറി ഇന്റര്‍വെന്‍ഷന്‍, കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ റേഡിയോളജി വിഭാഗത്തില്‍ എക്‌സ്-റേ, സിടി സ്‌കാന്‍, എംആര്‍ഐ, മറ്റ് റേഡിയോളജി സേവനങ്ങള്‍ എന്നിവയുമുള്ള അഹല്യ ആശുപത്രിക്ക് ജോയിന്റ് കമ്മീഷന്‍ ഇന്റര്‍നാഷണലിന്റെ അംഗീകാരമുണ്ട്.

webdesk12: