X
    Categories: indiaNews

ട്വിറ്റര്‍ സര്‍വേയില്‍ ഭൂരിപക്ഷം; സ്‌നോഡനും അസാന്‍ജിനും മാപ്പ് നല്‍കണം

എഡ്വേഡ് സ്‌നോഡനും ജൂലിയന്‍ അസാന്‍ജിനും മാപ്പുനല്‍കണോ എന്ന് ട്വിറ്ററിലൂടെ അഭിപ്രായ വോട്ടെടുപ്പ് നടത്തി ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്.5,60,000 പേര്‍ അഭിപ്രായം പറഞ്ഞതില്‍ 79.8 ശതമാനവും മാപ്പുനല്‍കണം എന്ന പക്ഷക്കാരായിരുന്നു.

അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ഇന്റര്‍നെറ്റ് വിവരങ്ങളും ഫോണ്‍ സംഭാഷണവും ചോര്‍ത്തുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയ സ്‌നോഡന് റഷ്യ അഭയവും പൗരത്വവും നല്‍കിയിരുന്നു.ട്വിറ്റര്‍ ഏറ്റെടുത്തശേഷം ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഇത്തരത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്താറുണ്ട്.

 

Test User: