മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് ബിജെപി അധ്യക്ഷന്‍ സ്ഥാനം രാജിവെച്ചത്.തുടര്‍ച്ചയായ 15 വര്‍ഷത്തെ ഭരണത്തിന് പിന്നാലെയാണ് കനത്ത തോല്‍വി നേരിട്ടത്.ബിജെപിയുടെ വന്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് അദ്ദേഹത്തിന്റെ പടിയിറക്കം. ആദേശ് ഗുപ്തയുടെ രാജി കേന്ദ്രനേതൃത്വം അംഗീകരിച്ചുവെന്നാണ് സൂചന. 2020 ലായിരുന്നു ആദേശ് ഗുപ്ത ബിജെപി അധ്യക്ഷ സ്ഥാനത്തെത്തുന്നത്.
ദില്ലി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി കേവലഭൂരിപക്ഷത്തിലേക്കെത്തിയത്. അതേസമയംകോണ്‍ഗ്രസ്, ഒമ്ബത് സീറ്റിലേയ്ക്ക് ചുരുങ്ങി. ആംആദ്മി പാര്‍ട്ടി രൂപീകരിച്ച് രണ്ടാം കൊല്ലമാണ് ദില്ലി നിയമസഭയുടെ അധികാരം അരവിന്ദ് കെജ്രിവാള്‍ നേടിയത്.
പത്ത് കൊല്ലത്തിന് ശേഷം എംസിഡി കൂടി നേടി രാജ്യ തലസ്ഥാനത്തെ രാഷ്ട്രീയ അധികാരം ഏതാണ്ട് കൈക്കലാക്കുകയാണ് എഎപി. നരേന്ദ്ര മോദി അധികാരത്തിലിരിക്കെ ദില്ലിയിലെ ഈ വിജയം അരവിന്ദ് കെജ്രിവാളിന്‍റെ ഭാവി പദ്ധതികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്നാണ് പ്രതീക്ഷ.