ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ അവതരിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. രണ്ട് ഇലക്ട്രിക് ബസുകളാണ് കോര്‍പ്പറേഷന്‍ വാങ്ങാന്‍ ലക്ഷ്യമിടുന്നത്. മേല്‍ക്കൂര നീക്കം ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള ഇലക്ട്രിക് ബസുകളാണെത്തുന്നത്. അശോക് ലെയ് ലാന്‍ഡിന്റെ സ്വിച്ച് എന്ന കമ്പനിയില്‍ നിന്നാണ് ബസ് വാങ്ങുന്നത്.
കെഎസ്ആര്‍ടിസിയുടെ ടെക്‌നിക്കല്‍ കമ്പനിയുടെ വിലയിരുത്തലിനു ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. ബസിന്റെ നിറവും ലോഗോയും കെഎസ്ആര്‍ടിസി നല്‍കും. ഓര്‍ഡര്‍ നല്‍കി 90 ദിവസത്തിനുള്ളില്‍ ബസ് എത്തിക്കണം. അഞ്ച് വര്‍ഷത്തെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കമ്പനിക്കാണ്.ഡബിള്‍ ഡെക്കറിലെ നഗര കാഴ്ചക്ക് തിരക്ക് കൂടിയപ്പോഴാണ് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കണമെന്ന ആശയം ഉയര്‍ന്നുവന്നത്. പാപ്പനംകോട് സെന്‍ട്രല്‍ ഡിപ്പോയിലെ ഡബിള്‍ ഡെക്കറും നിരത്തിലിറക്കാന്‍ ശ്രമിച്ചെങ്കിലും എഞ്ചിന്‍ തകരാര്‍ മൂലം നടപ്പായില്ല. ബസിന്റെ ഭാഗങ്ങള്‍ ലഭ്യമല്ലാത്തതായിരുന്നു വെല്ലുവിളി