സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു
കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കാനും അവബോധം ശക്തിപ്പെടുത്താനും ഇന്നലെ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലകളുടെ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. ക്രിസ്മസ് ന്യൂയര്‍ ആഘോഷങ്ങളില്‍ പ്രത്യേക ശ്രദ്ധവേണമെന്നും ആള്‍ക്കുട്ടത്തില്‍ മാസ്‌ക്ക് ഉപയോഗിക്കണമെന്നുമാണ് പ്രധാന നിര്‍ദ്ദേശം . വിമാനത്താവളങ്ങളിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed