X
    Categories: indiaNews

ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു

ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കി കേന്ദര്‍സര്‍ക്കാര്‍.സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കി രണ്ടു മാസത്തിന് പിന്നാലെയാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്.

സെപ്റ്റംബര്‍ 26 ന് അന്നത്തെ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയമാണ് ജസ്റ്റിസ് ദത്തയ്ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത കൂടി സ്ഥാനമേല്‍ക്കുന്നതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 28 ആകും.

സുപ്രീംകോടതി ജഡ്ജിയായി 2030 ഫെബ്രുവരി എട്ടുവരെ ജസ്റ്റിസ് ദീപാങ്കര്‍ ദത്തയ്ക്ക് കാലാവധിയുണ്ട്. കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ് കെ ദത്തയുടെ മകനാണ്. 2006 ല്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി സേവനം തുടങ്ങിയ ദീപാങ്കര്‍ ദത്ത, 2020 ഏപ്രില്‍ 28 നാണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്

Test User: