ജി.എസ്.ടി: കേന്ദ്രമന്ത്രി പറഞ്ഞത് തെറ്റെങ്കില്‍ കോണ്‍ഗ്രസ് ഒപ്പമുണ്ടാകും : കെ.സി വേണുഗോപാല്‍

ജി.എസ്.ടി വിഹിതം സംബന്ധിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞത് തെറ്റായ കാര്യങ്ങളാണെന്ന് തെളിയിച്ചാല്‍ കേരള സര്‍ക്കാറിനൊപ്പം കോണ്‍ഗ്രസുണ്ടാവുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി.

കേന്ദ്ര സര്‍ക്കാര്‍ ചോദിച്ച കാര്യങ്ങള്‍ക്ക് വസ്തുതാപരമായ മറുപടി നല്‍കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തയാറാകണമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.ജി.എസ്.ടി സംബന്ധിച്ച്‌ കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത് അതിഗൗരവമുള്ള വിഷയമാണ്. അതിനാല്‍, കേന്ദ്ര ധനമന്ത്രി പറഞ്ഞത് തെറ്റാണെന്ന് തെളിവുസഹിതം കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറും ധനമന്ത്രിയും തയാറാവണം. അങ്ങനെ ചെയ്താല്‍ സഭയെ തെറ്റിദ്ധരിപ്പിച്ച കേന്ദ്ര ധനമന്ത്രിയെ ചോദ്യം ചെയ്യാനും മാപ്പുപറയിപ്പിക്കാനും കോണ്‍ഗ്രസ് തയാറാണ്. സംസ്ഥാന സര്‍ക്കാറിന്റെ പ്രിവിലേജ് സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk12:
whatsapp
line