ചൈനീസ് ചാരബലൂണ്‍ യു.എസ് വെടിവെച്ചിട്ടതിന് പിന്നാലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈന സന്ദര്‍ശനം റദ്ദാക്കി.
ചാര ബലൂണല്ലെന്നും കാലാവസ്ഥ നിരീക്ഷണ ബലൂണാണെന്നും അബദ്ധത്തില്‍ യു.എസ് ആകാശ പരിധിയില്‍ എത്തിയതാണെന്നുമായിരുന്നു ചൈനയുടെ ആരോപണം. ചൈന-യു.എസ് നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ പരിഹരിക്കാന്‍ വേണ്ടി നടത്താനിരുന്ന സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനം ഇതേ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു.എന്നാല്‍ ഇത്തരത്തിലൊരു സന്ദര്‍ശനത്തിന് ഇരു രാജ്യങ്ങളും പദ്ധതിയിട്ടിരുന്നില്ലെന്ന് ചൈന പറഞ്ഞു.
‘യഥാര്‍ഥത്തില്‍ യു.എസും ചൈനയും ഇത്തരത്തിലൊരു സന്ദര്‍ശനത്തിന് പദ്ധതിയിട്ടിട്ടില്ല. യു.എസ് അത്തരത്തില്‍ എന്തെങ്കിലും പ്രഖ്യാപനം നടത്തുന്നത് അവരുടെ കാര്യമാണ്. അതിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു’ -ചൈന വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.