X

ബി.ജെ.പി എം.എല്‍.എ പിടിച്ചുതള്ളിയെന്ന് വനിത പൊലീസുകാരി

ഒഡീഷ പ്രതിപക്ഷ നേതാവ് ജയനാരായണ്‍ മിശ്ര വനിത പൊലീസുകാരിയെ പിടിച്ചുതള്ളിയെന്ന് പരാതി. പൊലീസുകാരി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച്‌ തള്ളിയെന്നാണ് പരാതിയില്‍ പറയുന്നത്. സാംബാല്‍പൂരില്‍ നടന്ന ബി.ജെ.പി പ്രതിഷേധത്തിനിടെയായിരുന്നു നടപടി.

ധനുപാലി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് അനിത പ്രദാനാണ് എം.എല്‍.എ പിടിച്ചു തള്ളിയെന്ന പരാതിയുമായി രംഗത്തെത്തിയത്. ബുധനാഴ്ച കലക് ട്രേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവമുണ്ടായത്. ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍. വനിത പൊലീസുകാരി ഇത് തടഞ്ഞു. തുടര്‍ന്ന് അവരെ കൊള്ളക്കാരിയെന്ന് വിളിക്കുകയും ചെയ്തു. എന്തിനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പിടിച്ചു തള്ളിയെന്നുമാണ് അനിതയുടെ പരാതിയില്‍. പൊലീസുകാരിക്കെതിരെ എം.എല്‍.എയും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, പൊലീസുകാരിയെ പിടിച്ചു തള്ളിയെന്ന വാര്‍ത്ത എം.എല്‍.എ നിഷേധിച്ചു.

webdesk12: