X

അര്‍ദ്ധരാത്രി റോഡില്‍ നടന്നതിന് ദമ്പതികള്‍ക്ക് പിഴ

രാത്രി 12.30ന് വീടിനു പുറത്തിറങ്ങി നടന്നതിനു പിഴ ഈടാക്കി പൊലീസ്. ബെംഗളൂരുവിലാണ് സംഭവം.രാത്രിയില്‍ വീടിനടുത്തുള്ള തെരുവിലൂടെ നടന്നതിന് നിയമം ലംഘിച്ചതിന് ദമ്പതികള്‍ക്ക് പൊലീസ് പിഴ ചുമത്തി. ഒരു ജന്മദിനാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവര്‍. ഇതിനിടെ പൊലീസിന്റെ പിങ്ക് ഹൊയ്‌സാല വാഹനത്തില്‍ എത്തിയവര്‍ ദമ്പതികളില്‍ നിന്ന് പിഴ ഈടാക്കി.

കാര്‍ത്തിക് പത്രി എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് ഈ സംഭവം പങ്കുവച്ചത്. വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അനൂപ് എ ഷെട്ടി അറിയിച്ചു.കാര്‍ത്തികിന്റെ ട്വീറ്റ് പ്രകാരം കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ജന്മദിനാഘോഷത്തില്‍ പങ്കെടുത്തതിനു ശേഷമാണ് കാര്‍ത്തികും ഭാര്യയും തിരികെ പോകുന്നത്. ആ സമയത്ത് അതുവഴി നടക്കുന്നത് നിയമലംഘനമാണെന്ന് പോലീസ് പറയുന്നു. രാത്രി 12.30ഓടെ നടന്നുപോകുമ്പോള്‍ ഒരു പൊലീസ് പട്രോള്‍ വാഹനം എത്തുകയും അതില്‍ നിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങുകയും ചെയ്തു. പോലീസുകാര്‍ ഞങ്ങളോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു.

തുടര്‍ന്ന് അവര്‍ ഞങ്ങളോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. ഞങ്ങളുടെ ഫോണുകള്‍ പിടിച്ചുവാങ്ങി. ഇതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ചലാന്‍ ബുക്കെടുത്ത് ചിലതൊക്കെ എഴുതാന്‍ തുടങ്ങി.എന്തിനാണ് ചലാന്‍ എഴുതുന്നതെന്ന് ചോദിച്ചപ്പോള്‍ 11 മണിക്ക് ശേഷം റോഡില്‍ കറങ്ങിനടക്കാന്‍ അനുവാദമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 3000 രൂപയാണ് പോലീസ് ഉദ്യോഗസ്ഥര്‍ പിഴയായി ഈടാക്കിയത്. വെറുതെവിടണമെന്ന് അപേക്ഷിച്ചിട്ടും അവര്‍ തയ്യാറായില്ല. ഞങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഭാര്യ കരഞ്ഞു. അവസാനം 1000 രൂപ നല്‍കിയാല്‍ മതിയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പേടിഎം വഴി പണമയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. അത് നല്‍കി എന്നും കാര്‍ത്തിക് പത്രി ട്വീറ്റ് ചെയ്തു.

 

Test User: