X

അഫ്ഗാന്‍ മുന്‍ വനിത നിയമസഭാംഗവും അംഗരക്ഷകനും വെടിയേറ്റു മരിച്ചു

അഫ്ഗാന്‍ മുന്‍ വനിത നിയമസഭാംഗം മുര്‍സല്‍ നബിസാദയും അംഗരക്ഷകനും സ്വവസതിയില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു.
ശനിയാഴ്ച പുലര്‍ച്ച മൂന്നു മണിയോടെ വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍വെച്ചാണ് വെടിയേറ്റത്. ഓഫിസായി ഉപയോഗിച്ചിരുന്ന മുറിയാണിത്. രണ്ടു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി പ്രാദേശിക പൊലീസ് മേധാവി മോള്‍വി ഹമീദുല്ല ഖാലിദ് പറഞ്ഞു.

സഹോദരനും മറ്റൊരു സുരക്ഷ ഉദ്യോഗസ്ഥനും പരിക്കേറ്റു. അതേസമയം, മറ്റൊരു അംഗരക്ഷകന്‍ പണവും ആഭരണവുമായി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. 2019ല്‍ കാബൂളില്‍നിന്നാണ് നബിസാദ തെരഞ്ഞെടുക്കപ്പെട്ടത്.

webdesk12: