X
    Categories: Video Stories

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് വിജ്ഞാപനം തയ്യാറാവുന്നു; ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പി.എസ്.സി ഉടന്‍ പ്രസിദ്ധീകരിക്കും. അസിസ്റ്റന്റ് നിയമനം പി.എസ്.സിക്ക് വിട്ടതിന് ശേഷം രണ്ടാം തവണയാണ് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി 2019 ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെയാണ് പി.എസ്.സി പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലെ റാങ്ക് ലിസ്റ്റില്‍ ഇതുവരെ 1829 പേര്‍ക്ക് നിയമനശുപാര്‍ശ ലഭിച്ചു.

സെക്രട്ടറിയേറ്റ് അസിസ്റ്റന്റിന് തുല്യമായ ഉന്നത ജോലിയാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്. തുടക്കത്തില്‍ തന്നെ 30,000 രൂപയിലധികമാണ് ശമ്പളം. പരീക്ഷ ആറ് മാസത്തിനകം നടക്കും. 10 വിഷയങ്ങളില്‍ നിന്നും 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന 100 മാര്‍ക്കിന്റെ പരീക്ഷയാണുള്ളത്.

ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, മെന്റല്‍ എബിലിറ്റി/ടെസ്റ്റ് ഓഫ് റീസണിങ്, ജനറല്‍ സയന്‍സ്, കറന്റ് അഫയേഴ്‌സ്, ഇന്ത്യ-പൊതുവിവരങ്ങള്‍, കേരള-പൊതുവിവരങ്ങള്‍, ഭരണഘടന, ജനറല്‍ ഇംഗ്ലീഷ്, പ്രദേശിക ഭാഷ, സൈബര്‍ നിയമങ്ങള്‍ എന്നീ 10 വിഷയങ്ങളില്‍ നിന്നാണ് ചോദ്യങ്ങളുണ്ടാവുക.

ചന്ദ്രിക വെബ് ഡെസ്‌ക്‌: