ജനീവ : ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അഭ്യര്‍ഥിച്ച് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസൂസ്.
സമ്പന്ന രാജ്യങ്ങള്‍ വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തുമ്പോളും ദരിദ്ര രാജ്യങ്ങളില്‍ വാക്‌സിന് വലിയ കുറവാണ് അനുഭവിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഡല്‍റ്റ വകഭോദം ലോകത്ത് വ്യാപിക്കുന്നത് അപകടമാണ്.
ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാത്ത സമ്പന്ന രാജ്യങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. സമ്പന്ന രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഡോസ് വാക്‌സിന്‍ നല്‍കാന്‍ തയ്യാറാകണം.
വാക്‌സിന്‍ വിതരണത്തിന്റെ ഘട്ടത്തില്‍ ഉള്ളവനും ഇല്ലാത്തരും എന്ന വ്യത്യാസം കാണാന്‍ കഴിയുന്നതായും അതിനെ നേരിടാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.