അങ്കാറ: തിങ്കളാഴ്ചയുണ്ടായ ശക്തമായ മൂന്ന് ഭൂകമ്ബങ്ങളെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞിരിക്കുകയാണ് തുര്‍ക്കിയും സിറിയയും.
4000ഓളം ആളുകളാണ് വിനാശം വിതച്ച ഭൂകമ്ബത്തില്‍ മരിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തെ തുടര്‍ന്ന് ഡസന്‍ കണക്കിന് തുടര്‍ചലനങ്ങള്‍ ഉണ്ടായി. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ നിന്നും മറ്റ് സംഘര്‍ഷങ്ങളില്‍ നിന്നും പലായനം ചെയ്ത ദശലക്ഷക്കണക്കിന് ആളുകള്‍ നിറഞ്ഞ പ്രദേശത്തെ പ്രധാന തുര്‍ക്കി നഗരങ്ങളുടെ മുഴുവന്‍ ഭാഗങ്ങളും പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു. ഭൂകമ്ബത്തിന്‍റെ ഫലമായി വിമാനത്താവളത്തിന്‍റെ റണ്‍വെ രണ്ടായ പിളര്‍ന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
എൻഡിആർഎഫ് സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകൾ, മെഡിക്കൽ സപ്ലൈസ്,
ഡ്രില്ലിംഗ് മെഷീനുകൾ, മറ്റ് ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ഭൂകമ്പ ദുരിതാശ്വാസ സാമഗ്രികളുടെ
ആദ്യ ബാച്ച് ചൊവ്വാഴ്ച പുലർച്ചെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് മണിക്കൂറുകൾക്ക് ശേഷം തുർക്കിയിലേക്ക് പുറപ്പെട്ടു.
തുര്‍ക്കിയിലെ ഹതായ് പ്രവിശ്യയിലുള്ള റണ്‍വെയാണ് തകര്‍ന്ന് പൂര്‍ണമായും ഉപയോഗശൂന്യമായത്. റണ്‍വെയിലെ ടാര്‍മാര്‍ക്ക് രണ്ടായി പിളര്‍ന്നു. ഇതോടെ മുഴുവന്‍ വിമാനസര്‍വീസുകളും നിര്‍ത്തിവച്ചു. തിങ്കളാഴ്ചയുണ്ടായ ഭൂകമ്ബം പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള തുര്‍ക്കിയിലെ ഏറ്റവും വലിയ ദുരന്തമാണെന്ന് പ്രസിഡന്‍റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഭൂകമ്ബ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, തുര്‍ക്കിയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ ഭൂചലനമാണ് ആദ്യത്തെ ഭൂകമ്ബം