X

കോണ്‍ക്രീറ്റ് പാളികള്‍ക്കടിയില്‍ 128 മണിക്കൂര്‍; രണ്ടുമാസം പ്രായമായ കുരുന്നിനെ രക്ഷിച്ചു

ഇസ്തംബുള്‍: ഭൂകമ്പം സര്‍വനാശം വിതച്ച തുര്‍ക്കിയില്‍ നിന്നും പ്രതീക്ഷയുടെ പുതിയ വാര്‍ത്ത. ഹതായില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കെട്ടിടാവിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്നു കണ്ടെത്തി. ഭൂകമ്ബത്തിന് 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്.

ഇതുകൂടാതെ, രണ്ടു വയസ്സുള്ള പെണ്‍കുട്ടിയും ആറു മാസം ഗര്‍ഭിണിയും 70 വയസ്സുള്ള സ്ത്രീയും ഭൂകമ്ബത്തിന് അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കടുത്ത മഞ്ഞുവീഴ്ചയോടു പൊരുതി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.അതേസമയം, മരണനിരക്ക് കുത്തനെ ഉയരുകയാണ്. സിറിയയിലും തുര്‍ക്കിയിലുമായി മരിച്ചവരുടെ എണ്ണം 29,000 കടന്നു. തുര്‍ക്കിയില്‍ മാത്രം 24,617പേര്‍ മരിച്ചിട്ടുണ്ട്. സിറിയയില്‍ 4,500പേര്‍ മരിച്ചു. ദുരന്തം മുതലാക്കി കൊള്ളയടിക്കാന്‍ ഇറങ്ങിയവരും തുര്‍ക്കിയില്‍ സജീവമാണ്. ഇതുവരെ 48പേരെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

webdesk12: