തമിഴ്നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരമ്ബരാഗത സാഹസിക വിനോദമായ ജെല്ലിക്കെട്ടുകള്‍ ജനങ്ങളില്‍ ആവേശംപടര്‍ത്തുന്നു.
ഞായറാഴ്ച രാവിലെ മധുര അവനിയാപുരത്ത് നടന്ന ജെല്ലിക്കെട്ട് മന്ത്രിമാരായ പി.ടി.ആര്‍. പളനിവേല്‍രാജന്‍, മൂര്‍ത്തി, എം.പി എസ്. വെങ്കടേശന്‍, ജില്ല കലക്ടര്‍ അനീഷ് ശേഖര്‍ തുടങ്ങിയവര്‍ ഫ്ലാഗ്ഓഫ് ചെയ്തു. 11 റൗണ്ടുകളിലായി 737 കാളകളെയാണ് കളത്തിലിറക്കിവിട്ടത്.
300 കാളപിടിയന്‍മാരും രംഗത്തിറങ്ങി. മത്സരത്തില്‍ ഒമ്ബത് കാണികള്‍ ഉള്‍പ്പെടെ 61 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ 14 പേരെ മധുര രാജാജി ഗവ. ആശുപത്രിയിലേക്ക് മാറ്റി. വിജയികളായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്ക് സ്വര്‍ണ- വെള്ളി നാണയങ്ങള്‍, വാഷിങ് മെഷീന്‍, മൊബൈല്‍ ഫോണ്‍, മിക്സി, സൈക്കിള്‍ തുടങ്ങിയ സമ്മാനങ്ങള്‍ വിതരണം ചെയ്തു.