കടുവയെ തേടി തന്നെയായിരുന്നു ഞങ്ങളുടെ യാത്രയും. നാഗർഹോള , കബനി, വയനാട് സഫാരി വാഹനങ്ങളിലായിരുന്നു. (ഇവിടെ നടന്നു പോകുവാൻ അനുവാദം തരില്ലല്ലൊ.)
കഴിഞ്ഞ 9 ന് വാഴചാലിലെ പ്രോഗ്രാമിൽ നിന്നും തുടങ്ങിയ കാട് കയറ്റങ്ങളാണ്. മഴയും മഞ്ഞും കൂടിക്കുഴഞ്ഞുള്ള ദിനങ്ങളായിരുന്നു. സൂര്യൻ ഒളിച്ചുകളി നടത്തുന്ന വേളകൾ.
എങ്കിലും അവരെല്ലാം മുന്നിൽ എത്തിയിരുന്നു. ദാ… ഇപ്പോൾ ഈ പ്രഭാതത്തിൽ വൃക്ഷങ്ങൾക്കിടയിലൂടെ വെയിൽ ചാഞ്ഞു വീഴുന്ന വേളയിൽ…..
സ്വപ്നസമാനമായ കാഴ്ച,രണ്ട് കടുവകൾ പാതയിൽ തന്നെ.
ഞങ്ങളെ പ്രതീക്ഷിച്ചായിരിക്കാം..!
കടുവകൾ മൂന്നുപേരുണ്ടായിരുന്നു!
ആയിരം പടങ്ങളോളം എടുത്തു കാണും…
അതിലൊന്നിവിടെ നിങ്ങൾക്കായി പോസ്റ്റ് ചെയ്യുന്നു.
എന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിന്റെ പേര് – അതങ്ങനെ നിൽക്കട്ടെ ! പുള്ളിപ്പുലികളേയും കടുവകളേയും ആ പ്രിയ സുഹൃത്തിനെയും കുറിച്ച് അടുത്ത കുറിപ്പിലും യൂട്യൂബിലും വിശദമാക്കാം. ആ കഥയും യാത്രയും തുടരുന്നു.
– നസീർ കുറിച്ചു