33-ാം വയസ്സില്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുകയാണെന്ന് ഗാരെത് ബെയ്ല് പ്രഖ്യാപിച്ചു. 2022-ല്‍ ഖത്തറില്‍ നടന്ന ലോകകപ്പില്‍ വെയില്‍സിന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ആണ് ബെയ്ല് തന്റെ അവസാന മത്സരം കളിച്ചത്.
‘സൂക്ഷ്മവും ചിന്താപൂര്വ്വവുമായ പരിഗണനയ്ക്ക് ശേഷം, ക്ലബ്ബില്‍ നിന്നും അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും ഉടന്‍ വിരമിക്കല്‍ ഞാന്‍ പ്രഖ്യാപിക്കുന്നു. ലോകത്തിലെ ഏറ്റവും ഇഷ്ട്ടപ്പെട്ട കായിക വിനോദം കളിയ്ക്കാന്‍ കഴിഞ്ഞു എന്നത് വലിയൊരു ഭാഗ്യമായി ഞാന്‍ കാണുന്നു. നീണ്ട പതിനേഴ് വര്‍ഷത്തെ കരിയറില്‍ നേടിയ നേട്ടങ്ങള്‍ എല്ലാം എനിക്ക് അഭിമാനം പകരുന്നു.’ബെയ്ല് മാധ്യമങ്ങളോട് പറഞ്ഞു.