X

യൂറോയിലെ ഉയര്‍ന്ന ഗോള്‍ വേട്ടക്കാരന്‍ ആരായിരിക്കും

യൂറോ ക്വാര്‍ട്ടറിലേക്ക് കടക്കുമ്പോള്‍ ഉയരുന്ന ചോദ്യം ടോപ് സ്‌ക്കോറര്‍ക്കുള്ള സുവര്‍ണ ബൂട്ട് ആര് സ്വന്തമാക്കുമെന്നതാണ്. നിലവില്‍ അഞ്ച് ഗോളുമായി കൃസ്റ്റിയാനോ റൊണാള്‍ഡോയാണ് ഒന്നാമന്‍. പക്ഷേ പോര്‍ച്ചുഗല്‍ പുറത്തായതോടെ സി.ആറിന്റെ സാധ്യത മങ്ങുകയാണ്. നാല് ഗോളുകളുമായി മൂന്ന് പേരുണ്ട്. ഫ്രഞ്ചുകാരന്‍ കരീം ബെന്‍സേമ, ചെക്കുകാരന്‍ പാട്രിക് ഷിക്, സ്വിഡന്റെ എമില്‍ ഫോര്‍സ്ബര്ഗ്.

ഇവരില്‍ ബെന്‍സേമയും ഫോര്‍സ്ബര്‍ഗും പുറത്തായി. ഷിക്ക് മാത്രമാണ് ബാക്കി. അദ്ദേഹം പ്രി ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കുമായാണ് കളിക്കുന്നത്. മൂന്ന് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത നാല് പേരുണ്ട്. ബെല്‍ജിയത്തിന്റെ റുമേലു ലുക്കാക്കു, ഇംഗ്ലണ്ടിന്റെ റഹീം സ്‌റ്റെര്‍ലിങ്, ഹോളണ്ടിന്റെ ജോര്‍ജിനോ വിനാല്‍ഡം, പോളണ്ടിന്റെ റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കി. അപ്രതീക്ഷിത പ്രകടനം നടത്തി മുന്നേറിവയരാണ് ചെക്കുകാര്‍. അതിനാല്‍ തന്നെ പാട്രിക് ഷിക്കാണ് നിലവില്‍ റൊണാള്‍ഡോക്ക് ഭീഷണി.

സ്‌ക്കോറിംഗ് മികവ് നോക്കുമ്പോള്‍ ഷിക് ക്വാര്‍ട്ടറിലും അപകടം വിതറും. ലുക്കാക്കുവാണ് ഗോള്‍ വേട്ടയിലെ അത്യപകടകാരി. പക്ഷേ ബെല്‍ജിയത്തിന്റെ മുന്‍നിരക്കാരന് പ്രി ക്വാര്‍ട്ടറില്‍ സ്‌ക്കോര്‍ ചെയ്യാനായിരുന്നില്ല. മൂന്ന് ഗോളുകളുമായി കളിക്കുന്ന റഹീം സ്‌റ്റെര്‍ലിങും മിടുക്കനാണ്. ഇംഗ്ലണ്ട് ഫോമിലേക്ക് എത്തിയതോടെ സ്‌റ്റെര്‍ലിങിന് മുന്നില്‍ കൂടുതല്‍ അവസരങ്ങളുണ്ട്.

Test User: