X

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ടൂര്‍ണമെന്റ് തിരിച്ചെത്തുന്നു

ഇന്ത്യന്‍ ഫുട്ബോളിലെ ശ്രദ്ധേയകിരീടപ്പോരാട്ടമായ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് തിരിച്ചെത്തുന്നു. അടുത്ത വര്‍ഷം ജൂണിലാകും ഈ അന്താരാഷ്ട്ര ടൂര്‍ണമെന്റ് അരങ്ങേറുക.പ്രശസ്ത ജേണലിസ്റ്റ് മാര്‍ക്കസ് മെര്‍ഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തതിരുന്നു.

നെഹ്‌റു കപ്പിന് പകരമായി 2017-ല്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെ‍ഡറേഷന്‍ ആരംഭിച്ചതാണ് ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്. നാല് ദേശീയ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഇതിനകം മൂന്ന് പതിപ്പുകള്‍ നടന്നു. ആദ്യ രണ്ട് തവണയും ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ 2019-ല്‍ നടന്ന അവസാന ടൂര്‍ണമെന്റില്‍ ഉത്തരകൊറിയയായിരുന്നു കിരീടമുയര്‍ത്തിയത്.

കോവി‍ഡിനെത്തു‌ടര്‍ന്നും മറ്റുമായി പിന്നീട് ഇന്റര്‍ കോണ്ടെനെന്റല്‍ കപ്പ് നടന്നിരുന്നില്ല. എന്നാലിപ്പോള്‍ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത ജൂണില്‍ ഈ ടൂര്‍ണമെന്റ് അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

webdesk12: