കൊച്ചി: സന്തോഷ് ട്രോഫി മത്സരങ്ങള്‍ നവംബറില്‍ നടന്നേക്കും. സോണല്‍ മത്സരങ്ങള്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 5 വരെ നടക്കും. ജനുവരി 5 മുതലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍. പഞ്ചാബ് (നോര്‍ത്ത്), തെലങ്കാന (സൗത്ത്), പശ്ചിമ ബംഗാള്‍ (ഈസ്റ്റ്), രാജസ്ഥാന്‍ (വെസ്റ്റ്), മണിപ്പൂര്‍ (നോര്‍ത്ത് ഈസ്റ്റ്) എന്നിങ്ങനെയായിരിക്കും സോണല്‍ മത്സരങ്ങളുടെ വേദി. കേരളം ഉള്‍പ്പെടെയുള്ള സൗത്ത് സോണ്‍ മത്സരങ്ങളില്‍ നിന്ന് യോഗ്യത നേടുന്ന രണ്ടില്‍ ഏതെങ്കിലും ഒരു ടീമായിരിക്കും ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുക.
ദേശീയ സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള വേദികളും പ്രഖ്യാപിച്ചു. ദക്ഷിണ മേഖല മത്സരങ്ങള്‍ക്ക് കേരളം ആതിഥ്യം വഹിക്കും. ഉത്തരാഖണ്ഡ് (നോര്‍ത്ത്), സിക്കിം (ഈസ്റ്റ്), മഹാരാഷ്ട്ര (വെസ്റ്റ്), തൃപൂര (നോര്‍ത്ത് ഈസ്റ്റ്) എന്നിങ്ങനെയായിരിക്കും മറ്റു വേദികള്‍.