ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണിയുടെയും വിരാട് കോഹ്‌ലിയുടെയും ഭാര്യമാരേയും മക്കളെയും അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍.
വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ ഡല്‍ഹി സിറ്റി പൊലീസിന് നോട്ടീസ് അയച്ചു.
ചില പോസ്റ്റുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. ധോണിയുടെ ഏഴ് വയസ്സുള്ള മകളെയും കോഹ്‌ലിയുടെ രണ്ട് വയസ്സുകാരിക്ക് മകളെയും അധിക്ഷേപിക്കുന്ന നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് വനിതാ കമ്മീഷന്‍ ഇടപെടല്‍. ട്വിറ്ററിലെ ഈ പോസ്റ്റുകള്‍ അശ്ലീലവും സ്ത്രീവിരുദ്ധവും കുട്ടികളെയും അവരുടെ അമ്മമാരെയും അങ്ങേയറ്റം അധിക്ഷേപിക്കുന്നതുമാണ്. വളരെ ഗൗരവമുള്ള ഈ വിഷം അടിയന്തര നടപടി അര്‍ഹിക്കുന്നതാണ് എന്നും കമ്മീഷന്‍ വിലയിരുത്തി. കായിക താരത്തെ ഇഷ്ടമല്ലെങ്കില്‍ അദ്ദേഹത്തിന്റെ മക്കളെ അധിക്ഷേപിക്കുയാണോ ചെയ്യുന്നതും വനിതാ കമ്മീഷന്‍ ചോദിച്ചു.