ലണ്ടന്‍: ആഴ്സണലിനെ 3-1ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. ഒരാഴ്ച മുന്‍പു വരെ എട്ട് പോയന്‍റിന് ആഴ്സലിന് പിന്നിലായിരുന്ന സിറ്റി മുന്നിലെത്തിയതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആവേശത്തിന്‍റെ സീസണിലേക്ക് കടന്നു.രണ്ടാം പകുതിയില്‍ ജാക്ക് ഗ്രീലിഷും എര്‍ലിംഗ് ഹാലന്‍ഡും നേടിയ ഗോളുകളാണ് സിറ്റിയെ വിജയത്തിലെത്തിച്ചത്. ഗോള്‍ വ്യത്യാസത്തില്‍ സിറ്റിക്ക് പിന്നിലായ ആഴ്സലിന് ഒരു മത്സരം കൂടി ബാക്കിയുണ്ട്. തുടര്‍ച്ചയായ പതിനൊന്നാമത്തെ ലീഗ് മത്സരത്തിലാണ് ആഴ്സലിനെ മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പിക്കുന്നത്. കളി തുടങ്ങി 24-ാം മിനിറ്റില്‍ പ്രതിരോധപ്പിഴവ് മുതലാക്കി കെവിന്‍ ഡി ബ്രൂയ്‌നെ സിറ്റിയെ മുന്നിലെത്തിച്ചു.
42-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സാക്ക സമനില പിടിച്ചു. മികച്ച തുടക്കത്തോടെയാണ് ആഴ്സനല്‍ തുടങ്ങിയതെങ്കിലും അനാവശ്യ ഗോള്‍ വഴങ്ങിയതോടെ കളിയുടെ ഗതി മാറുകയായിരുന്നു. 72-ാം മിനിറ്റില്‍ ഗ്രീലിഷിന്‍റെ ഗോളിലൂടെ സിറ്റി വീണ്ടും മുന്നിലെത്തി.42-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സാക്ക സമനില പിടിച്ചു. മികച്ച തുടക്കത്തോടെയാണ് ആഴ്സനല്‍ തുടങ്ങിയതെങ്കിലും അനാവശ്യ ഗോള്‍ വഴങ്ങിയതോടെ കളിയുടെ ഗതി മാറുകയായിരുന്നു. 72-ാം മിനിറ്റില്‍ ഗ്രീലിഷിന്‍റെ ഗോളിലൂടെ സിറ്റി വീണ്ടും മുന്നിലെത്തി. 82-ാം മിനിറ്റില്‍ ഹാലന്‍ഡും സ്കോര്‍ ചെയ്തതോടെ സിറ്റി മത്സരം കൈപ്പിടിയിലൊതുക്കി.ഹാലന്‍ഡിന്‍റേത് ഈ സീസണിലെ ഇരുപത്തിയാറാമത്തെ ഗോളാണ്.
തുടര്‍ച്ചയായ മൂന്നു കളികളില്‍ രണ്ടു തോല്‍വിയും ഒരു സമനിലയുമായി ആഴ്‌സണലിന്‍റെ നില പരുങ്ങലിലാണ്.