സിഡ്‌നി: ആദ്യ മല്‍സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ച് ഗ്രൂപ്പ് ഒന്നില്‍ അവസാനം ഒന്നാം സ്ഥാനത്ത് വന്നവരാണ് ന്യുസിലന്‍ഡ്. പാക്കിസ്താനാവട്ടെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയോടും പിന്നെ സിംബാബ്‌വെയോടും തോറ്റ് പുറത്താവലിന്റെ വക്കില്‍ നിന്നും അല്‍ഭുതകരമായി രക്ഷപ്പെട്ട് അവസാന മൂന്ന് മല്‍സരങ്ങളില്‍ ജയിച്ചു കയറി ഗ്രൂപ്പ് രണ്ടില്‍ രണ്ടാം സ്ഥാനത്ത് എത്തിയവരാണ്.
ഇന്ന് ടി-ലോകകപ്പ് ആദ്യ സെമിയില്‍ എസ്.സി.ജിയില്‍ ഇരുവരും മുഖാമുഖം വരുമ്പോള്‍ ആര് ജയിക്കും…? ഗ്യാലറിയില്‍ പാക്കിസ്താന്‍ ഫാന്‍സ് നിറയുമ്പോള്‍ ആ സമര്‍ദ്ദത്തെ തരണം ചെയ്യാന്‍ ബബര്‍ അസമിന്റെ സംഘത്തിനായാല്‍ ജയിക്കാം. പക്ഷേ നാല് കിടിലന്‍ പേസര്‍മാരുമായി ബബറിനെയും റിസ്‌വാനെയും വെല്ലുവിളിക്കുന്ന കിവീസ് ആരെയും മറിച്ചിടാന്‍ പ്രാപ്തരുമാണ്. ഉച്ചതിരിഞ്ഞ് 1-30 മുതല്‍ ആരംഭിക്കുന്ന അങ്കത്തിന് മഴ ഭീഷണിയില്ല. എസ്.സി.ജി നല്ല ബാറ്റിംഗ് ട്രാക്കാണ്. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ 200 പ്ലസ് നേടിയാല്‍ പോലും അല്‍ഭുതപ്പെടാനില്ല.