X

ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

ജില്ലാ ടേബിൾ ടെന്നിസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2022 വർഷത്തെ ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻ ഷിപ്പ് മഞ്ചേരിയിൽ ആരംഭിച്ചു. മഞ്ചേരി കോസ്മോപൊളിറ്റൻ ക്ലബ് ടേബിൾ ടെന്നീസ് ഹാളിൽ ആരംഭിച്ച ചാമ്പ്യൻ ഷിപ്പ് മഞ്ചേരി കോസ്മോപൊളീറ്റൻ ക്ലബ് സെക്രട്ടറി ഡോ നവീൻ ഉദ് ഘാടനം ചെയ്തു.
ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ സെക്രട്ടറി, ജില്ലാ അസോസിയേഷൻ വൈസ് പ്രസിഡന്റ് അശോക പിഷാരടി, ട്രഷറർ വി.ടി. മനോജ് എന്നിവർ സംസാരിച്ചു.
വിവിധ സ്ഥാപനങ്ങളിൽനിന്നായി 80 ഓളം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. ആദ്യ ദിനം മത്സരങ്ങളിൽ അണ്ടർ 11 ബോയ്സിൽ എ.ആദിത്യൻ( ചിന്മയ വിദ്യാലയം) ഒന്നാം സ്ഥാനവും, ആദിദേവ് (എം.ഇ.എസ്) രണ്ടാം സ്ഥാനവും, ഗേൾസിൽ കെ.എം ഫരിഷ്ത (കേന്ദ്രീയ വിദ്യാലയ മലപ്പുറം), അരുന്ധതി അനൂപ് (കേന്ദ്രീയ വിദ്യാലയം മലപ്പുറം ) ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി.
കേഡറ്റ് ഗേൾസ് വിഭാഗത്തിൽ കെ.ഹൃദു നന്ദ (കേന്ദ്രീയ വിദ്യാലയ മലപ്പുറം)ഒന്നും ടി.കെ അഫ്റിൻ (കേന്ദ്രീയ വിദ്യാലയ മലപ്പുറം) രണ്ടാം സ്ഥാനവും നേടി. കേഡറ്റ് ബോയ്സ് വിഭാഗത്തിൽ സി. അമിത് ഒന്നാം സ്ഥാനവും, ആബ്സിൻ.കെ. മനു രണ്ടാം സ്ഥാനവും നേടി.

Test User: