ഐഎസ്‌എലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മിന്നും ജയം സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്.ബെംഗളൂരു എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്
തുടര്‍ച്ചയായ അഞ്ചാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് മഞ്ഞപ്പട. സുനില്‍ ഛേത്രിയുടെ ബെംഗളൂരു ആകട്ടെ തുടര്‍ തോല്‍വിയും ഏറ്റുവാങ്ങി.
കളിയുടെ 14ാം മിനുട്ടില്‍ തന്നെ ബെംഗളൂരുവിന് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടാന്‍ സാധിച്ചു. സുനില്‍ ഛേത്രിയാണ് ഗോളിയെ കബളിപ്പിച്ച് ഗോളടിച്ചത്. എന്നാല്‍ പത്ത് മിനുട്ട് പിന്നിട്ടപ്പോഴേക്കും 25ാം മിനുട്ടില്‍ മാര്‍കോ ലെസ്‌കോവിച്ചിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില നേടി. 43ാം മിനുട്ടില്‍ ലീഡ് ഗോളും ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. അഡ്രിയാന്‍ ലൂണയുടെ അസിസ്റ്റില്‍ ദിമിത്രിയോസ് ദയമന്തകോസ് ആണ് സ്‌കോറര്‍.
70ാം മിനിറ്റില്‍ അപ്പോസ്‌തൊലോസ് ജിയാനുവിലൂടെ മൂന്നാം ഗോളും വന്നു. പന്തുമായി മുന്നേറി ദിമിത്രിയോസ് നല്‍കിയ പാസ് ജിയാനു സുരക്ഷിതമായി വലയിലാക്കി.81ാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിലൂടെ ബംഗളൂരു രണ്ടാം ഗോള്‍ നേടി തോല്‍വി ഭാരം കുറച്ചു. ബ്ലാസ്‌റ്റേഴ്‌സ് താരം ക്ലിയര്‍ ചെയ്ത പന്ത് ബോക്‌സിന് പുറത്തു വച്ച് ഉഗ്രന്‍ വോളിയിലൂടെ ഹെര്‍ണാണ്ടസ് വലയിലാക്കി. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്.